കോഴിക്കോട്: നിപ്പാ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. ജാഗ്രത തുടരുമെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
നിലവിൽ നിരീക്ഷണ പട്ടികയുള്ളവരെ നിരീക്ഷിക്കുന്നത് ജൂണ്‍ അവസാനം വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ ജൂണ്‍ 12ന് തുറക്കുമെന്നും പൊതുപരിപാടികൾക്കുള്ള നിയന്ത്രണം നീക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.