മോ​ദി പ​ണം ത​ന്നി​ല്ലേ, വൈ​റോ​ള​ജി ലാ​ബ് എ​വി​ടെ?; ആ​രോ​ഗ്യ വ​കു​പ്പി​നെ തോണ്ടി, മോദിയെ പുഴയത്തിക്കൊണ്ടുള്ള പോസ്റ്റിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: നി​പ്പ​യെ​ന്ന സം​ശ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ, പി​ണ​റാ​യി സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ വ​കു​പ്പി​നു​മെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ൽ വൈ​റോ​ള​ജി ലാ​ബ് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യും ഫ​ണ്ടും കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ച് അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും അ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. മോ​ദി സ​ർ​ക്കാ​രി​നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സു​രേ​ന്ദ്ര​ൻ പു​ക​ഴ്ത്തു​ക​യും ചെ​യ്തു.

കെ. ​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി​ക്കു നി​പ്പ വൈ​റ​സ് ബാ​ധ​യാ​ണോ എ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ഭീ​തി പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. പൂ​ന​യി​ലെ വൈ​റോ​ള​ജി ലാ​ബി​ൽ നി​ന്നു​ള്ള സ്ഥി​രീ​ക​ര​ണം കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും.

കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ഒ​രു വൈ​റോ​ള​ജി ലാ​ബ് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യും അ​തി​നാ​യു​ള്ള മൂ​ന്ന​ര കോ​ടി രൂ​പ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്നു കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷം തി​ക​യു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണു ലാ​ബ് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ അ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. യൂ​ട്ടി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ര​ണ്ടു വ​ർ​ഷം പ​ണം മു​ട​ങ്ങു​ക​യും ചെ​യ്തു.

എ​ല്ലാ വ​ർ​ഷ​വും ഈ ​ആ​വ​ശ്യ​ത്തി​നു പ​ണം അ​നു​വ​ദി​ക്കു​ന്ന​തു​മാ​ണ്. ന​മു​ക്കു സ്വ​ന്ത​മാ​യി ഒ​രു വൈ​റോ​ള​ജി ലാ​ബു​ണ്ടെ​ങ്കി​ൽ രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും അ​ത് എ​ത്ര​മാ​ത്രം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. കേ​ര​ളം ന​ന്പ​ർ വ​ണ്‍ എ​ന്നു വെ​റു​തെ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​യി​ല്ല. വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ക​ഠി​നാ​ധ്വാ​ന​വും വേ​ണം. ഇ​വി​ടെ​യാ​ണു മോ​ദി​യും ടീ​മും മ​റ്റു​ള്ള​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​വു​ന്ന​ത്.

Related posts