നി​പ: മാ​സ്ക് നി​ര്‍​ബ​ന്ധം, പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ല; മ​ല​പ്പു​റ​ത്തെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: നി​പ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി.

തി​രു​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ 4,5,6,7 വാ​ര്‍​ഡു​ക​ളി​ലും മ​മ്പാ​ട്ടെ ഏ​ഴാം വാ​ര്‍​ഡി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു ക​ഴി​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ല, തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട​ണം, സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, അം​ഗ​ന​വാ​ടി​ക​ള്‍ അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ പ​ത്തു​മ​ണി​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​വൂ​വെ​ന്നും ജി​ല്ലാ​ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

വ​ണ്ടൂ​ര്‍ ന​ടു​വ​ത്ത് 24കാ​ര​ൻ മ​രി​ച്ച​ത് നി​പ ബാ​ധി​ച്ചാ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ൽ ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

ആ​റാം ത​വ​ണ സം​സ്ഥാ​ന​ത്ത് നി​പ സ്ഥി​രീ​ക​രി​ക്കു​മ്പോ​ള്‍ രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​വ്വാ​ലു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രാ​നി​ട​യു​ള​ള ഒ​രു കാ​ര്യ​ങ്ങ​ളും പാ​ടി​ല്ലെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ശ​യി​ക്ക​പ്പെ​ടു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടു​ന്ന എ​ല്ലാ​വ​രെ​യും ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​ക​ള്‍​ക്ക്  നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 

Related posts

Leave a Comment