തൃശൂർ: നിപ്പ സ്ഥിരീകരണത്തെ തുടർന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ള 27 പേരിൽ 17 പേർ പുരുഷൻമാരും പത്തുപേർ സ്ത്രീകളും. ഇവരെ ദിവസേന രണ്ടു നേരവും പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇവരെ ഡോക്ടർമാർ നിരീക്ഷിച്ച് പരിശോധന നടത്തുന്നുണ്ട്.
ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.പനിയുമായി എത്തുന്നവരുടെ ചികിത്സക്ക് പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ചുമയുമായി എത്തുന്നവരെ പരിശോധിക്കാൻ പ്രത്യ്ക പരിശോധന കോർണർ ഒരുക്കുമെന്നും ഡിഎംഒ പറഞ്ഞു.