1. പനിലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കുക.
2. പനിയുള്ളവര്‍ പനി മാറുന്നതുവരെ പരിപൂര്‍ണ വിശ്രമമെടുക്കുക.
3. രോഗപ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് ധാരാളം പോഷകാഹാരങ്ങളും വിറ്റാമിന്‍-സി അടങ്ങിയ പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
4. രോഗിയെ പരിചരിക്കുന്നവര്‍ നിരന്തരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി ശുദ്ധമാക്കണം . മാസ്കും തൂവാലയും ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കണം.
5. രോഗി ഉപയോഗിച്ച സാധനസാമഗ്രികള്‍ പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
6. വസ്ത്രങ്ങള്‍ പ്രത്യേകമായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കണം.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതിങ്ങനെ:
1. സുരക്ഷിത മാര്‍ഗങ്ങള്‍ ഇല്ലാതെ രോഗബാധിതരെ പരിചരിക്കുന്നതിലൂടെ.
2. രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നും പകരാം.
3. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനസാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ.
4. രോഗബാധിതരെ സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കാതെ സന്ദര്‍ശിക്കുന്നതിലൂടെ.
5. രോഗബാധയാല്‍ മരിച്ചവരുടെ മൃതശരീരം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ കൈകാര്യം ചെയ്യുന്നതിലൂടെ.
സംശയ ദൂരീകരണത്തിന് ഫോണ്‍: 04712552056, 04712551056