നിപ ; കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയുടെ അധ്യക്ഷതയില്‍ യോഗം കൂടി.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, സൂപ്രണ്ട് ഡോ.ടി. കെ ജയകുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ്‌കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പള്‍മിനറി മെഡിസിന്‍, ഗൈനക്കോളജി, ക്രിട്ടിക്കല്‍ കെയര്‍, മൈക്രോബയോളജി വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി  17 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി 9 കിടക്കകളുള്ള ഐസിയു ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് പ്രത്യേക പനി ക്ലിനിക് പ്രവര്‍ത്തിക്കും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രോഗ ലക്ഷണമുണ്ടായാല്‍ സാംപിള്‍ ആലപ്പുഴ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കും. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിതീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ കോട്ടയം ജില്ലയിലുള്ള ആരും ഇല്ല.

 കെഎംഎസ്‌സിഎല്‍ വഴി  ആവശ്യമായ മരുന്നുകള്‍, പിപിഇ കിറ്റ്, ഗ്ലൗസുകള്‍, സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കും.

 

 

 

 

 

 

 

 

 

Related posts

Leave a Comment