കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത.
മരിച്ചവരില്‍ ഒരാളുടെ ശരീര സ്രവങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ഉച്ചയോടെ ലഭിക്കും. ഫലം വന്ന ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
മരിച്ചവരില്‍ ഒരാളുടെ രണ്ട് മക്കളും രണ്ട് ബന്ധുക്കളുമാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. നാലു വയസുകാരന്റെ ആരോഗ്യനിലയും ഗുരുതരമാണ്.
കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ രോഗി മരിച്ചത്. രണ്ടാമത്തെ ആള് തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ രണ്ട് പേരും നേരത്തേ ഒരേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്നാണ് വിവരം.