കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധിച്ച നാലു രോഗികള്‍ക്കും ഡബിള്‍ നെഗറ്റീവ്. ഒമ്പതു വയസുകാരന് ഉള്‍പ്പെടെയുള്ള രോഗികളാണ് രോഗ മുക്തരായത്.
ഇവര്‍ക്ക് ഇടവേളകളില്‍ നടത്തിയ രണ്ടു പരിശോധനകളും നെഗറ്റീവായതോടെയാണ് ഡബിൾ നെഗറ്റീവായതായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
നിപ ബാധിച്ചു മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലിയലുടെ മകനാണ് ഒമ്പതു വയസുകാരന്. മുഹമ്മദലിയുടെ ഭാര്യാ സഹോദരാണ് മറ്റൊരാള്‍.
കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകന്, ഇവിടെ ഒരു രോഗിയുടെ കൂട്ടിരിപ്പിനുപോയ ഫറോക്ക് സ്വദേശി എന്നിവരാണ് നിപ പോസിറ്റീവായി മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മറ്റുള്ളവര്‍.
ഇവര്‍ക്കെല്ലാവര്‍ക്കും ഇന്നെല നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്.ഇതില്‍ ഒമ്പതു വയസുകാരന്റെ നില അതീവ ഗുരുതരമായിരുന്നു.
വെന്റിലേറ്ററിലായിരുന്നു കുറേ ദിവസം. ഓഗസ്റ്റ് മാസം 30ന് മരിച്ച മരതോങ്കര കള്ളാട്ടെ മുഹമ്മദലിയാണ് (49) നിപ വൈസറിന്റെ ഉറവിടം.