കോഴിക്കോട്: നിപ്പ ഭീതിയില്‍ ആശ്വാസം പകര്‍ന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍.
15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലാണ് പരിശോധന നടത്തിയത്.
ഇതോടെ മരിച്ചകുട്ടിയുടെ സമ്പര്‍ക്ക പട്ടികയിൽ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പത്തു പേരുടെയും ബുധനാഴ്ച 36 പേരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു.
ആശങ്ക ഒഴിഞ്ഞതോടെ ജില്ലയിലെ നിപ്പാ കണ്ടെയ്ൻമെന്റ് സോണുകളില്‍ ഒഴികെ വാക്സിനേഷന് ഇന്നുമുതല്‍ പുനരാരംഭിക്കും.
265 പേരാണു സമ്പര്‍ക്ക പട്ടി കയിലുള്ളത്. എട്ടുപേരെ കൂടി ഇന്നലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.
68 പേരാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ക്കു പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്ന ങ്ങളില്ല.
സ്രോതസ് കണ്ടെത്താന്‍ മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്കയക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.