കോഴിക്കോട്: കോഴിക്കോട് നിപ്പാ രോഗലക്ഷണങ്ങളോടെ രണ്ടു പേർ കൂടി മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ച ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്.