നിപ്പാ വൈറസ്: ന​ട​പ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു; ജാ​ഗ്ര​ത തു​ട​രാ​നും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം

തിരുവനന്തപുരം: കോ​ഴി​ക്കോ​ട്ട് നി​പ വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി. ജാ​ഗ്ര​ത തു​ട​രാ​നും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി നി​ര​ന്ത​ര​മാ​യി വി​ല​യി​രു​ത്തും.

സ​ർ​ക്കാ​ർ മു​ഖേ​ന എ​ത്തി​ച്ച മ​രു​ന്നു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​രു​ന്ന് വി​ത​ര​ണം​ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വെള്ളിയാഴ്ച ​ഉ​ച്ച​ക്കഴിഞ്ഞ് രണ്ടിന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, എംപിമാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം കോ​ഴി​ക്കോ​ട് കളക്‌ട്രേറ്റിൽ ചേ​രും.

മ​ന്ത്രി​മാ​രാ​യ കെ.​കെ.ശൈ​ല​ജ, ടി.​പി.രാ​മ​കൃ​ഷ്ണ​ൻ, എ ​കെ.ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വെള്ളിയാഴ്ച വൈ​കി​ട്ട് നാലിന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗ​വും കളക്‌ട്രേറ്റിൽ ചേരുന്നുണ്ട്.

നിപ്പാ വൈറസുമായി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ളി​ൽ കേ​ന്ദ്ര സം​ഘ​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യമ​ന്ത്രി​മാ​രും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ. ശൈ​ല​ജ, ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ൻ​റ​ണി, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം​.വി. ജ​യ​രാ​ജ​ൻ, ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സെ​ന്തി​ൽ, സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ, ആ​രോ​ഗ്യവ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts