കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് എഴുപേര്‍ മരിക്കാനിടിയായ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യജ പ്രചാരണം. ബീഫും ചിക്കനും കഴിക്കരുത് എന്ന് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതായാണ് വ്യാജ പ്രചരണം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇങ്ങനെയൊരു സര്‍ക്കുലര്‍ ആരോഗ്യ വകുപ്പ് ഇറക്കിയിട്ടില്ല. വവ്വാലുകള്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ കഴിക്കരുതെന്ന നിര്‍ദേശം മാത്രമാണ് ഇതുവരെ നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
നാടിനെയാകെ ഭീതിപ്പെടുത്തുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.