നി​പ്പ​ ത​ന്നെ ! വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം; രണ്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ നിരീക്ഷണത്തില്‍; ആവശ്യത്തിനു മരുന്നുണ്ടെന്ന് മന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​ന് നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു​ള്ള അ​ന്തി​മ ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്.

വ​ട​ക്ക​ൻ​പ​റ​വൂ​ർ സ്വ​ദേ​ശി​യും ഇ​ടു​ക്കി തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ യു​വാ​വി​നാ​ണ് നി​പ്പ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​​റ്റ്യൂ​ട്ടി​ൽ​നി​ന്നു​ള്ള ഫ​ലം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്. യു​വാ​വി​നെ ചി​കി​ത്സി​ച്ച ര​ണ്ട് ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​കൂ​ടി നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടു​പേ​ർ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണു വി​വ​രം.

ഇ​തി​ൽ ഒ​രാ​ളെ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ സ്ര​വം ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കും. മ​റ്റു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ മു​ത​ൽ​ക്കേ വി​ദ്യാ​ർ​ഥി​യെ പ​രി​ച​രി​ച്ചി​രു​ന്ന അ​മ്മ, അ​മ്മ​യു​ടെ സ​ഹോ​ദ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 86 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. യു​വാ​വ് പ​ഠി​ച്ച കോ​ള​ജി​ലെ​യും ഇ​തി​നോ​ട​കം ചി​കി​ത്സ തേ​ടി​ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്നും രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി കെ.​കെ. ശൈ​ല​ജ കൊ​ച്ചി​യി​ൽ ക്യാ​ന്പ് ചെ​യ്തു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ ആ​റം​ഗ​സം​ഘം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ കോ​ഴി​ക്കോ​ടു​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കു​ണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്നു രാ​വി​ലെ വി​ളി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ൻ പ​ര​വൂ​രി​ല​ട​ക്കം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​തി​നി​ടെ, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ തു​ട​രു​ന്ന യു​വാ​വ് ചെ​റി​യ​തോ​തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 30 നാ​ണു പ​നി​യെ​ത്തു​ട​ർ​ന്നു യു​വാ​വി​നെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യാ​ൽ ചി​കി​ത്സ ന​ൽ​കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ജീ​വ​ന​ക്കാ​രെ​യും വി​നി​യോ​ഗി​ക്കും.

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മെ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം ആ​റ് പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ആ​വ​ശ്യ​മെ​ങ്കി​ൽ സ​മീ​പ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഇ​ത്ത​രം വാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ചെ​യ്ത പോ​ലെ എ​ല്ലാ ദി​വ​സ​വും ര​ണ്ട് ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​രും. രാ​വി​ലെ​യും വൈ​കി​ട്ടു​മാ​ണ് യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക. രാ​വി​ലെ​യു​ള്ള യോ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കാ​യി വേ​ർ​തി​രി​ച്ച് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക. അ​തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണ് വൈ​കി​ട്ട് ന​ട​ത്തു​ക.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ 1077 (ടോ​ൾ ഫ്രീ) ​എ​ന്ന ന​ന്പ​റി​ൽ എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റ് കേ​ന്ദ്ര​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട് സ്ഥി​രീ​ക​രി​ച്ച നി​പ്പ നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ എ​ടു​ത്തി​രു​ന്നു.

Related posts