തിരുവനന്തപുരം: പനിബാധിച്ച് ചികിത്സയ്ക്കെത്തിയ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. യുവാവിന്റെ സ്രവ സാന്പിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു.
കൊച്ചിയിൽ നിന്ന് പനിബാധിച്ച് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് എത്തുകയായിരുന്നു. കടുത്ത പനിയുമായി ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയത്. യുവാവ് ഇപ്പോൾ ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്.