കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് സംസ്ഥാനമാകെ ജാഗ്രത നിർദേശം നൽകി. രോഗ ലക്ഷണവുമായി എത്തുന്നവരുടെ രക്തസ്രവ പരിശോധന നടത്തണം. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിനിടെ നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.