കോഴിക്കോട്: നിപ്പാ വൈറസ്ബാധയെ തുടര്‍ന്ന് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഒറ്റപ്പെട്ട സ്ഥലത്ത് വാര്‍ഡ് ഒരുക്കണമെന്ന ആവശ്യം ശക്തം. നിലവില്‍ അത്യാഹിത വിഭാഗത്തിനു മുകളിലും ചെസ്റ്റ് ഹോസ്പിറ്റലിലും പേവാര്ഡിലുമാണ് വൈറല്‍ പനി ബാധിച്ചവരെ കിടത്തിചികില്സിക്കുന്നത്. മറ്റ് രോഗിക്കൊപ്പം കൂട്ടിരിക്കാന്‍ എത്തുന്നവരെയാണ് ഇപ്പോള്‍ വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്നാണ് നിപ്പാ പിടിപെട്ടതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. മറ്റ് ആവശ്യങ്ങള്‍ക്കായി കോളജില്‍ എത്തിയതായിരുന്നു ഇവര്‍ .നിപ്പാ വൈറസ് വായുവിലുടെ പകരും എന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഇവിട ചികില്‍സയിലുള്ള മറ്റ് രോഗികള്‍ ഭീതിയിലാണ്.
കഴിഞ്ഞ രണ്ടുദിവസമായി മെഡിക്കല്‍ കോളജിലേക്ക് ആരും വരാത്ത സ്ഥിതിയാണുള്ളത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.നിപ്പാ വൈറസ് ഭീതി പരന്നതോടെയാണ് അത്യാഹിവിഭാഗത്തില് വരുന്നവരുടെ എണ്ണം കുറഞ്ഞത്.
അനാവശ്യമായി ആശുപത്രി സന്ദര്‍ശനം കുറക്കണമെന്ന സര്ക്കാര്മുന്നറിയിപ്പും ഇതിനുകാരണമായിഇന്നലെ നിരീക്ഷണവാര്ഡുകളില് പലതും ആളുകളില്ലാത്ത സ്ഥിതിയാണ്.മെഡിക്കല്കോളജിലെത്തിയാല് രോഗം പകരുമെന്ന ഭീതിയിലാണ്പലരും.എന്നാല്‍ രോഗഭീതിയിലും രോഗികള്‍ക്കായി സേവന നിരതരാണ് സന്നദ്ധസേവകരില്‍ പലരും.
വിവിധ സംഘടനകളുടെ കീഴില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ രോഗഭീതിക്കിടയിലും അത്യഹിത വിഭാഗത്തുന്നുണ്ട്.പലരോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ സഹായം ചെയ്യാന്‍ ഇവര്‍ മുന്പിലുണ്ട്.പലര്‍ക്കും ആവശ്യത്തിന്നുള്ള സുരക്ഷസൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.