നി​പ്പാ വൈ​റ​സ്: പി​എ​സ്‌​സി ശനിയാഴ്ചത്തെ പ​രീ​ക്ഷ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നു പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ മാ​റ്റി. പോ​ലീ​സ് വ​കു​പ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ/​വു​മ​ണ്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ (കാ​റ്റ​ഗ​റി ന​ന്പ​ർ 653/2017, 657/2017) എ​ന്നി പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്.

നി​പ്പാ വൈ​റ​സി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക​ളെ​ല്ലാം നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് പി​എ​സ്‌​സി​യു​ടെ ന​ട​പ​ടി. പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും പി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി.

Related posts