ഒരേതരത്തിലുള്ള കൊലപാതകങ്ങൾ. പതിനഞ്ചാമത്തെ കൊലയും നടന്നതോടെ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിളിച്ചുകൂട്ടിയ ചർച്ചയിൽ ഒരു സ്പെഷൽ പോലീസ് ഓഫീസറെയും അദ്ദേഹം ആവശ്യപ്പെടുന്ന സംഘത്തെയും അന്വേഷണത്തിന് നിയോഗിക്കാൻ തീരുമാനിക്കപ്പെടുകയും സ്പെഷൽ സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസറായി അർജുൻ ചാർജെടുക്കുകയും ചെയ്യുന്നു. അതിനിടയിൽ ഓഫീസറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു. ഈ സംഭവം കൊലയാളിയോടുള്ള പ്രതികാരത്തിന് ശക്തികൂട്ടി.
അർജുൻ നായകനായി അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ 14 ന് കാളിമലർകാവിലമ്മ ഫിലിംസ് റിലീസ് ചെയ്യും.അഹല്യ അനുശ്രീ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി അരുണ്‍ വൈദ്യനാഥ് സംവിധാനവും നിർമാണവും നിർവഹിക്കുന്നു.അർജുൻ, പ്രസന്ന, വരലക്ഷ്മി, സുമൻ, സുഹാസിനി തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് സുമൻ അവതരിപ്പിക്കുന്നത്.