ശു​ക്റി​യ ശു​ക്റി​യ; ക​ള​റാ​ണ് 25ലും ​നി​റം

1999 സെ​പ്റ്റം​ബ​ർ 16, അന്ന് കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ രാ​വി​ലെ എ​ത്തി​യ കു​ട്ടി​ക​ൾ പ്ലാ​ൻ ചെ​യ്തു – ഇ​ന്ന് ബോ​ബ​ന്‍റെ​യും ശാ​ലി​നി​യു​ടെ​യും പു​തി​യ പ​ടം ഇ​റ​ങ്ങു​ന്നു​ണ്ട്.. ക​ണ്ടാ​ലോ.. അ​ങ്ങ​നെ കു​റെ പേ​ർ ആ​ദ്യ​ത്തെ ഷോ​യ്ക്ക് ത​ന്നെ ക​യ​റി. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ അ​റ്റ​ൻ​ഡ​ൻ​സ് വ​ള​രെ കു​റ​വാ​യി​രു​ന്നു. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ നി​റം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ളി​ലാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ റി​വ്യൂ​വോ തി​യ​റ്റ​ർ റെ​സ്പോ​ൺ​സ് വീ​ഡി​യോ​ക​ളോ ഒ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും പു​തി​യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ നി​റം ആ​ദ്യ​ദി​വ​സം ത​ന്നെ വൈ​റ​ലാ​യി. കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ നി​റം ആ​ഘോ​ഷ​മാ​യി.. കു​ടും​ബ സ​ദ​സു​ക​ളും ചി​ത്രം ഏ​റ്റെ​ടു​ത്തു.. അ​നി​യ​ത്തി​പ്രാ​വി​ൽ തു​ട​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ – ശാ​ലി​നി കോം​ബോ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​മു​ള്ള താ​ര ജോ​ഡി എ​ന്ന സ്ഥാ​ന​പ്പേ​ര് ഉ​റ​പ്പി​ച്ചു.

സൗ​ഹൃ​ദ​ത്തി​ൽ നി​ന്ന് പ്ര​ണ​യ​ത്തി​ലേ​ക്കു​ള്ള സോ​ന​യു​ടെ​യും എ​ബി​യു​ടെ​യും നി​റം മാ​റ്റം – അ​താ​യി​രു​ന്നു നി​റം എ​ന്ന സി​നി​മ​യു​ടെ വ​ൺ ലൈ​ൻ എ​ന്നു​പ​റ​യാം. ഇ​വ​ർ​ക്കൊ​ന്നു പ്രേ​മി​ച്ചൂ​ടെ എ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നു​ന്ന രീ​തി​യി​ൽ നി​റം മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ ക​ള​ർ​ഫു​ൾ ആ​യി എ​ൻ​ജോ​യ് ചെ​യ്യാ​വു​ന്ന എ​ല്ലാ ചേ​രു​വ​ക​ളും ക​മ​ലും കൂ​ട്ട​രും നി​റ​ത്തി​ന് ചാ​ർ​ത്തി​ക്കൊ​ടു​ത്തു.

പ്ര​ണ​യ ക​ഥ​ക​ളും കാ​മ്പ​സ് ലൗ ​സ്റ്റോ​റി​ക​ളും ഒ​രു​പാ​ട് ക​ണ്ടു​മ​ടു​ത്ത പ്രേ​ക്ഷ​ക​ർ​ക്ക് നി​റ​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള ആ​ഖ്യാ​നം പു​തി​യ അ​നു​ഭ​വ​മാ​യി. സൗ​ഹൃ​ദ​ത്തി​ന്‍റെ നി​റം പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ ആ​കു​ന്ന നി​മി​ഷ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യ ലോ​ക​ത്തി​ലേ​ക്ക് എ​ത്തി​ച്ചു.

ചെ​റു​പ്പ​ത്തി​ന്‍റെ എ​ല്ലാ സ്പീ​ഡും സ്പ്ലെ​ൻ​ഡ​റും ചേ​ർ​ത്തു​വ​ച്ച ചി​ത്രം – അ​താ​യി​രു​ന്നു നി​റം. മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ, നി​റ​ങ്ങ​ൾ വാ​രി​ക്കോ​രി ഒ​ഴി​ച്ച ഫ്രെ​യി​മു​ക​ൾ എ​ന്നി​വ നി​റ​ത്തി​ന്‍റെ ഭം​ഗി കൂ​ട്ടി. ക​ലാ​ല​യ ജീ​വി​തം ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​രു​വ​ട്ടം കൂ​ടി​യെ​ൻ ഓ​ർ​മ​ക​ൾ മേ​യു​ന്ന കാ​മ്പ​സി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ കൊ​തി തോ​ന്നി​പ്പി​ക്കു​ന്ന​തി​നും കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് കാ​മ്പ​സ് ലൈ​ഫ് കൂ​ടു​ത​ൽ ക​ള​ർ​ഫു​ൾ ആ​ക്കാ​നും എ​ൻ​ജോ​യ് ചെ​യ്യാ​നും നി​റം കാ​ര​ണ​മാ​യി.

കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ൾ നി​റം ഏ​റ്റെ​ടു​ത്ത​പ്പോ​ഴും എ​ല്ലാ സൗ​ഹൃ​ദ​ങ്ങ​ളും പ്ര​ണ​യ​മ​ല്ല എ​ന്നു​റ​ക്കെ പ​റ​യാ​നും കാ​മ്പ​സു​ക​ൾ ധൈ​ര്യം കാ​ണി​ച്ചു. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ങ്ങ​ളി​ൽ പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് ഓ​ർ​മ്മ​ക​ളി​ൽ തി​ര​ഞ്ഞു നോ​ക്കി​യ സീ​നി​യേ​ഴ്സും ഉ​ണ്ടാ​യി​രു​ന്നു.

ശു​ക്റി​യ

കാ​മ്പ​സു​ക​ൾ​ക്ക് നി​റം സ​മ്മാ​നി​ച്ച വാ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് ശു​ക്റി​യ. സോ​ന​യു​ടെ​യും എ​ബി​യു​ടെ​യും അ​യ​ൽ​വാ​സി​യാ​യ കേ​ണ​ൽ അ​ങ്കി​ൾ എ​ബി​യു​ടെ വീ​ട്ടി​ലെ ത​മി​ഴ് നാ​ട്ടു​കാ​രി​യാ​യ രു​ക്കു എ​ന്ന ജോ​ലി​ക്കാ​രി​യോ​ട് ഇ​ട​യ്ക്കി​ടെ പ​റ​യു​ന്ന ശു​ക്റി​യ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ൾ ഏ​റ്റു പ​റ​ഞ്ഞ​പ്പോ​ൾ തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് എ​ന്ന സി​നി​മ​യി​ലെ മു​ദ്ദു​ഗ​വു പോ​ലെ ശു​ക്റി​യ വൈ​റ​ലാ​യി.. കേ​ര​ള​ത്തി​ലെ​മ്പാ​ടും നി​റ​ഞ്ഞോ​ടി​യ നി​റം അ​ഞ്ചു​കോ​ടി​യി​ലേ​റെ ക​ള​ക്ഷ​നാ​ണ് ബോ​ക്സോ​ഫീ​സി​ൽ നേ​ടി​യ​ത്.

എ​ന്താ​യി​രു​ന്നു നി​റ​ത്തി​ന്‍റെ വി​ജ​യ​കാ​ര​ണ​ങ്ങ​ൾ..

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട താ​ര ജോ​ഡി​ക​ളി​ൽ ഒ​ന്നാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ – ശാ​ലി​നി കൂ​ട്ടു​കെ​ട്ട് നി​റ​ത്തി​ന് അ​ഴ​കു കൂ​ട്ടി. എ​ല്ലാ​ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള വി​ഭ​വ​ങ്ങ​ൾ ക​മ​ൽ ഒ​രു​ക്കി. കാ​മ്പ​സു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്നും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് യൂ​ത്തി​നെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ട​തെ​ല്ലാം ക​മ​ൽ നി​റ​ത്തി​ൽ പാ​ക​പ്പെ​ടു​ത്തി വ​ച്ചി​രു​ന്നു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഒ​പ്പം ത​ന്നെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​വ​രു​ടേ​താ​യ സ്പേ​സ് കൊ​ടു​ത്ത​പ്പോ​ൾ നി​റം കൂ​ടു​ത​ൽ മി​ക​ച്ച​താ​യി.

ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റു​ക​ൾ​ക്ക് ഇ​ന്ന​ത്തെയ​ത്ര പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല അ​ന്ന്. പ​ക്ഷേ നി​റ​ത്തി​ലെ ഗാ​ന​ങ്ങ​ൾ അ​ന്ന് കേ​ര​ള​മാ​കെ ഏ​റ്റു​പാ​ടി. എ​ത്ര​യോ കാ​സ​റ്റു​ക​ളി​ൽ ആ ​ഗാ​ന​ങ്ങ​ൾ പ​ക​ർ​ത്ത​പ്പെ​ട്ടു. ആ ​കാ​ല​ത്ത് ക​ല്യാ​ണ വീ​ഡി​യോ​ക​ളി​ൽ നി​റ​ത്തി​ലെ പാ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. ഗാ​ന​മേ​ള​ക​ളി​ൽ പ്രാ​യം ന​മ്മി​ൽ എ​ന്ന ഗാ​നം ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടും പോ​ലെ പാ​ടാ​നാ​യി ശ്ര​മി​ച്ച​വ​ർ ഏ​റെ​യാ​ണ്. ശു​ക്റി​യ ശു​ക്റി​യ എ​ന്ന ഗാ​നം അ​ക്കാ​ല​ത്ത് കാ​മ്പ​സു​ക​ളി​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ലെ പ്ര​ധാ​ന പാ​ട്ടാ​യി​രു​ന്നു.

ആ​രു ചോ​ദി​ച്ചാ​ലും പൈ​സ ക​ടം കൊ​ടു​ക്കു​ക​യും കാ​മ്പ​സി​ൽ ഇ​ട​യ്ക്കി​ടെ വീഴുന്ന ജോ​മോ​ളു​ടെ വ​ർ​ഷ​യും, മ​ക്ക​ളെ കൂ​ട്ടു​കാ​രെ പോ​ലെ ക​രു​തു​ന്ന ലാ​ലു അ​ല​ക്സ്, ദേ​വ​ൻ, അം​ബി​ക, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​ർ ഭം​ഗി​യാ​ക്കി​യ അ​ച്ഛ​ന​മ്മ​മാ​രും, പാ​ട്ടും പാ​ടി​വ​ന്ന് എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​ര​നാ​യ ബോ​ബ​ൻ ആ​ലും​മൂ​ടി​ന്‍റെ പ്ര​കാ​ശ് മാ​ത്യു​വും, ഒ​രു ഘ​ട്ട​ത്തി​ൽ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന ത​മി​ഴ് ന​ടി കോ​വൈ സ​ര​ള​യു​ടെ രു​ക്കു​വും കെ​പി​എ​സി ല​ളി​ത യു​ടെ വ​ല്യ​മ്മ​ച്ചി​യും എ​ല്ലാം നി​റ​ത്തി​ൽ നി​റ​ഞ്ഞാ​ടി.

മു​പ്പ​തോ അ​മ്പ​തോ വ​ർ​ഷം ക​ഴി​ഞ്ഞാ​ലും നി​റ​ത്തി​ന് ഇ​തേ ഭം​ഗി ഇ​തി​നേ​ക്കാ​ൾ കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്.. കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന ഒ​രു മാ​ജി​ക് നി​റ​ത്തി​നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ലം എ​ത്ര ക​ഴി​ഞ്ഞാ​ലും നി​റ​ത്തി​ന് നി​റം കെ​ടു​ക​യി​ല്ല..

ഋ​ഷി

 

Related posts

Leave a Comment