മലയാളി മിനിസ്ക്രീന്‍ പ്രേമികളുടെ പ്രിയതാരമാണ് നടന് നിരഞ്ജന്. ഇപ്പോള്‍ നടനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്.
ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവര്‍ നല്കിയ പേര്.
ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്.
ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗര്‍ഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്.
നിരഞ്ജന്റെ വാക്കുകള്‍ ഇങ്ങനെ…മാസത്തില്‍ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇന്‍ജെക്ഷന്‍സ് എടുത്തിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള് പൊള്ളല്‍ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്.
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ എനിക്കിതിന് സാധിക്കുന്നില്ല. വേദന ആവുകയാണ്. ഇന്‍ഫെര്‍ട്ടിലിറ്റി ഇന്ജെക്ഷന് തനിയെ കു ത്തി വെക്കാന്‍ പറ്റുന്നില്ലായിരുന്നു.
എനിക്ക് പേടി ആകുന്നുവെന്നാണ് ഗോപിക പറഞ്ഞത്. വയറിലാണ് ഇന്ജെക്ഷന് ചെയ്യേണ്ടത്. വയറില്‍ കു ത്തി കഴിയുമ്പോള്‍ ഈ സാധനം വളഞ്ഞു പോവുകയാണ്.
ഒരു സേഫ്റ്റി മെഷേഴ്സും ഇല്ലാതെയാണ് അത് ഇന്ജെക്റ്റ് ചെയ്യുന്നത്. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടറോട് പറഞ്ഞതോടെ താനാണ് ചെയ്ത് കൊടുത്തിരുന്നതെന്ന് നിരഞ്ജന് പറയുന്നു.
മരുന്നിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇത് ഇന്ജെക്റ്റ് ചെയ്യുമ്പോള്‍ കുറച്ച് നേരത്തേക്ക് വലിയ വേദനയാണ്.
അടുത്ത തവണ ഹോസ്പിറ്റല്‍ ചെന്നപ്പോള്‍ ഈ വിവരം പറഞ്ഞപ്പോഴാണ് സിറിഞ്ചിന്റെ നീഡില്‍ തെറ്റിയാണ് അവര്‍ തന്നതെന്ന് പറയുന്നത്. ഒരു ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ അവരെ വിശ്വസിച്ചാണ് നമ്മള് ചെയ്യുന്നത്.
ആ നീഡില്‍ ഒടിഞ്ഞ് കുത്തിക്കേറി ഇരുന്നെങ്കില്‍ എങ്ങനെ ആവുമായിരുന്നു. എന്നാല്‍ എന്ത് സേഫ്റ്റി ആണ് അവര്‍ തന്നത് എന്ന് ഞങ്ങള്‍ ഓര്‍ത്തു പോയി.
അങ്ങനെ വേദന സഹിച്ച് ഓരോ തവണ ഇന്ജെക്ഷന് ശേഷം നമ്മള് വളരെ പ്രതീക്ഷയോടെയാണ് അവിടേക്ക് ചെല്ലുന്നത്. സോറി, ഇത്തവണയും അത് പരാജയപ്പെട്ടു. നമുക്ക് അടുത്ത തവണ നോക്കാം എന്നായിരിക്കും അവര്‍ പറയുന്നത്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇമോഷണല്‍ ആകുന്നിത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ട് ഗോപിക പുറത്തേക്ക് വരുന്ന നിമിഷമാണ്.
ആ സമയത്ത് ഇവള് എന്റെ അടുത്ത് മിണ്ടില്ല. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അവിടുന്ന് ഇറങ്ങി വരുന്നത്. ഓരോ തവണയും ഇന്ജെക്ഷന് എടുക്കുന്ന സമയത്തും ഇത് ഓക്കെ ആവുമെന്ന് വിചാരിക്കും.
ഓരോ തവണയും നമ്മള്‍ക്ക് നെഗറ്റീവ് ആകുമ്പോള്‍ അനുഭവിച്ച പെയിന്‍ വളരെ വലുതാണ്. എന്തൊക്കെ ഉണ്ടായാലും ഇവളെ കണ്‍വിന്‍സ് ചെയ്യിച്ചെടുക്കാന്‍ പ്രയാസം ആയിരുന്നു.
ഇവള് എന്നോട് ചോദിക്കുന്നത് ഇങ്ങനൊരു പ്രശ്നം ഉള്ളതു കൊണ്ട് എന്നെ അവഗണിക്കുമോ എന്നാണ്.
അവളെ ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പോണോ എന്ന് ഒത്തിരി തവണ ഇവള് എന്നോട് ചോദിച്ചിട്ടുണ്ട്.
അത് എന്തിനാണ് അങ്ങനെ പറയുന്നത്, നീ അല്ലെ എനിക്ക് എന്റെ എല്ലാമെന്ന് ഞാന്‍ ചോദിക്കും.
ഏറ്റവും ഒടുവിലാണ് ലാപ്രോസ്കോപ്പി ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. അതോടെ കേട്ടതോടെ ഞാനും ഡിപ്രെഷന്റെ മോഡിലേക്ക് പോയിരുന്നു.
കാരണം ഇത്രയും നാള് ലാപ്രോസ്പ്കോപ്പി വേണ്ടെന്നു പറഞ്ഞവര്‍ തന്നെ അത് ചെയ്യാം എന്ന് പറയുമ്പോള്‍ നമ്മുടെ എല്ലാ പ്രതീക്ഷയും പോയി.
അതോടെ ആ ചികിത്സ അവിടെ വച്ച് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് ദൈവത്തോടും വഹീദ ഡോക്ടറോടും ആണ്.
മൂന്നുമാസം മാത്രമാണ് വഹീദ ഡോക്ടറുടെ മരുന്ന് നമ്മള് കഴിക്കുന്നത്. ഒരു ചേച്ചിയോ, അമ്മയോ ഞങ്ങളുടെ ദൈവമോ ഒക്കെയാണ്.
അമ്മ എന്നാണോ ഡോക്ടര്‍ അമ്മയാണോ ഞങ്ങള്‍ വിളിക്കേണ്ടത് എന്ന് പോലും സംശയിച്ചിട്ടുണ്ട് എന്നും നിരഞ്ജനും ഗോപികയും പറയുന്നു.