പുതുക്കാട്: പുഴയിൽ മുങ്ങിത്താഴ്ന്ന പതിനൊന്നുവയുകാരനെ ജീവിതത്തിലേക്കു മടക്കിയെത്തിച്ചതു കൂട്ടുകാരന്റെ മനസാന്നിധ്യം.
നന്തിപുലം മായാന്പുറം മഠത്തിൽ സരസ്വതിയുടേയും സുരേഷ് ബാബുവിന്റെയും മകൻ നിരഞ്ജനാണ്(14) കുറുമാലി പുഴയിലെ കുമരഞ്ചിറ കടവിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണു നിരഞ്ജൻ. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്.
പറന്പിൽ കളി കഴിഞ്ഞശേഷം പുഴയുടെ കുമരഞ്ചിറകടവിൽ കൈ കഴുകാനിറങ്ങിയപ്പോഴാണു കുട്ടി കാൽവഴുതി വെള്ളത്തിൽപോയത്.
ആദ്യം പകച്ചുപോയ പിന്നീട് നിരഞ്ജൻ പുഴയിലേക്കു ചാടി കൂട്ടുകാരനെ കരയ്ക്കെത്തിക്കുകയായിരുന്നു.