തിരുവനന്തപുരം: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതോടെ അണക്കെട്ടുകൾ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
പാലക്കാട് മംഗലം ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാർ ഡാം എന്നിവ തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.