കേരളത്തിലും നിര്‍ഭയ മോഡല്‍ പീഡനം. കുന്നംകുളത്ത് രണ്ടു മക്കളുടെ അമ്മയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം.
സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു.
പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ വച്ചാണ് പ്രതികള്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും ചെയ്തത്.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ബലാത്സംഗത്തിനും ഐ.ടി. ആക്ട് പ്രകാരവുമാണ് കുന്നംകുളം പോലീസ് കേസെടുത്തിട്ടുള്ളത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും അറസ്റ്റിലായത്. സംശയ രോഗമാണ് യുവതിയോട് ഇത്തരത്തിലൊരു ക്രൂരത ചെയ്യാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
യുവതിയുടെ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു.എസ്.ബി, പെന്‍ഡ്രൈവ് ഉള്‍പ്പെടെ പോലീസ് കണ്ടെടുത്തു.
സബ് ഇന്‍സ്പെക്ടര്‍ ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്, നിപു നെപ്പോളിയന്, രവികുമാര്‍, ഷാനിമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്