യു​ഡി​എ​ഫ് എം​പി​മാ​രു​ടെ സ​ന്ദ‍​ർ​ശ​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

കൊ​ല്ലം: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങി​യ യു​ഡി​എ​ഫ് എം​പി​മാ​ർ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു.

ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​മാ​ണ് യു​ഡി​എ​ഫ് എം​പി​മാ​രു​ടെ സം​ഘ​ത്തി​ന് യാ​ത്രാ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നാ​ണ് എം​പി​മാ​ർ അ​നു​മ​തി തേ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കു പോ​ലും യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് തീ​ർ​ത്തും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് യു​ഡി​എ​ഫ് സം​ഘ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല​യു​ള​ള എം​പി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ്നാ​ന്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍, ഹൈ​ബി ഈ​ഡ​ന്‍ എ​ന്നി​വ​ര്‍​ക്ക് ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കു​വാ​നാ​ണ് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യ​ത്.

Related posts

Leave a Comment