നവാസ് മേത്തര്‍
തലശേരി: ഞായറാഴ്ച വൈകുന്നേരമാണ് നിർമല ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നത്. എന്നാല്‍ രണ്ട് ദിവസം പിന്നിട്ടിട്ടും നിര്‍മല എത്തിയില്ല. തുടര്‍ന്ന് ഇന്നലെ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരി സിഐ സനല്‍കുമാറിന്റെയും എസ്ഐ ബിനുമോഹനന്റെയും നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.40 ന് നിര്‍മലയുടെ മൊബൈല്‍ ഫോണ്‍ അഴിയൂര്‍ കോറോത്ത് റോഡില്‍ വെച്ച് സ്വിച്ച് ഓഫായതായി കണ്ടെത്തി. ഇതിനിടയില്‍ നിര്‍മല കുഞ്ഞഹമ്മദുമായിട്ടാണ് ഒടുവില്‍ സംസാരിച്ചതെന്ന സൂചനയും പോലീസ് സംഘത്തിന് ലഭിച്ചു.
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുഞ്ഞഹമ്മദിന്റെ മൊബൈൽ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരവും പോലീസിന് ലഭിച്ചു. ഇതോടെ കുഞ്ഞഹമ്മദിന്റെ പിറകെ അതീവ രഹസ്യമായി കൂടിയ പോലീസ് ഇയാളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഒരു വര്‍ഷമായി നിര്‍മലയുമായി ബന്ധമില്ലെന്ന മറുപടിയാണ് പ്രതിയില്‍ നിന്ന് ലഭിച്ചത്. ഇതോടെ എസ്ഐ ബിനു മോഹന്‍ പോലീസ് ശൈലിയിലും സിഐ സനല്‍കുമാര്‍ സുഹൃത്തായും പ്രതിയെ ചോദ്യം ചെയ്തു.
സിഐ പ്രതിക്ക് മുന്നില്‍ നല്ലൊരു ഓഫറും മുന്നോട്ട് വെച്ചു. സ്വര്‍ണം വിറ്റ തുകയില്‍ നിന്ന് പകുതി തന്നാല്‍ നിന്നെ ഞാന്‍ രക്ഷപെടുത്താമെന്ന് സിഐ പറയുകയും ചെയ്തു. ഇതു കേട്ടതോടെ സുഹൃത്തിന്റെ റോളിലെത്തിയ സിഐയെ വിശ്വസിച്ച് ഒടുവില്‍ ഇന്ന് പുലര്ച്ചയോടെപ്രതി മനസു തുറക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. നിര്‍മലയെ കൊന്ന് ആഭരണം തട്ടിയടുക്കാന്‍ ആസൂത്രിത നീക്കമാണ് പ്രതി നടത്തിയത്.
ഇതിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച തന്നെ ഫോണ്‍ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച ഫോണ്‍ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോട് ആദ്യം പറഞ്ഞത്. മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് ഉറക്കമൊഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേസിന് തുമ്പുണ്ടാക്കി കേരള പോലീസ് വീണ്ടും മികവ് തെളിയിച്ചിരിക്കുകയാണ്.