ന്യൂയോർക്ക്: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും. ഫോർബ്സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് നിർമല ഇടംപിടിച്ചത്. ലോകത്ത് 2019ലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 34-ാം സ്ഥാനത്താണ് നിർമല. ജർമൻ ചാൻസലർ ആംഗല മെർക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാമത്. അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും
