ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിയാണെന്നും ബിജെപി അദ്ദേഹത്തെ ബഹുമാനിക്കുമെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ അദ്ദേഹത്തിന്റെ സർക്കാരിലെ ദുർഭരണവും അഴിമതിയും സംബന്ധിച്ച് സംസാരിക്കില്ലെന്ന് ഇതിന് അർധമില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. രാജീവ് ഗാന്ധി ഐഎൻഎസ് വിരാടിൽ വിനോദയാത്ര നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും അവർ പിന്തുണച്ചു.
ഇക്കാര്യത്തെക്കുറിച്ച് 2013 ൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. യുദ്ധക്കപ്പലിൽ രാജീവും അദ്ദേഹത്തിന്റെ കുടുംബവും ഭാര്യയുടെ കുടുംബവും യാത്ര ചെയ്തെന്ന വിവരം വിരാടിലെ ജീവനക്കാർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
കോൺഗ്രസ് മുൻപ് കര, നാവിക, വ്യോമ സേനകളെ ദുരുപയോഗം ചെയ്തിട്ടുള്ളവരാണ്. ഇപ്പോൾ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു നിർമല സീതാരാമൻ കുറ്റപ്പെടുത്തി.