ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തതുകൊണ്ടെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
ആന്ധ്രപ്രദേശിൽനിന്നോ തമിഴ്നാട്ടിൽനിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരാഴ്ചയോളം ആലോചിച്ചശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്നു പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.
ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് തെരഞ്ഞെടുപ്പിൽ ജയസാധ്യതയ്ക്ക് അടിസ്ഥാനമെന്ന വിമര്‍ശനവും നിര്‍മല സീതാരാമൻ ഉയർത്തി.