ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറണിനു നാലു വർഷം വിലക്ക്. അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) ആണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാന്പിളിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ച നിർമല ഹിയറിംഗിന് അഭ്യർഥിച്ചില്ലെന്നും എഐയു പറഞ്ഞു.
ഇതോടെ 2017-ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിർമല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും.