തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്നു കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്. കവടിയാര്‍ ഉദയ് പാലസില്‍ എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതുമുതല്‍ കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയപ്പെടാന്‍ തുടങ്ങി.കേരളത്തിനു കടമെടുക്കാന്‍ പരിധിയുണ്ട്. പക്ഷേ അതും കടന്നാണ് കടമെടുപ്പെന്നു മന്ത്രി കുറ്റപ്പെടുത്തി.
ബജറ്റിനു പുറത്ത് കേരളം വന്‍തോതില്‍ കടമെടുക്കുന്നു. കടം തിരിച്ചടയ്ക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. നിലവില്‍ ട്രഷറി ഫണ്ട് ഉപയോഗിച്ചാണ് കടം തിരിച്ചടയ്ക്കുന്നതന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.