പറവൂർ: ഏറെ നാളായി ലോട്ടറി ടിക്കറ്റെടുക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ മോഹനനെ ഇത്തവണ ഭാഗ്യദേവത കൈവിട്ടില്ല. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ചിറ്റാറ്റുകര തൈവെപ്പിൽ മോഹനനെ (50) തേടിയെത്തിയത്. മുൻപ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്.
ഭാര്യ ഷീലയും രണ്ടു മക്കളുമടങ്ങുന്നതാണ് മോഹനന്റെ കുടുംബം. സാന്പത്തിക ബാധ്യത തീർക്കുന്നതിനും ഇളയമകളുടെ വിവാഹ ആവശ്യങ്ങൾക്കുമായി തുക ഉപയോഗിക്കുമെന്ന് മോഹൻ അറിയിച്ചു. ചിറ്റാറ്റുകരയിലെ ഏജൻസിയിൽ നിന്നു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ ഏൽപ്പിച്ചു.