നിർമിത ബുദ്ധിയുടെ സഹായത്താൽ വരച്ച ആദ്യ പെയിന്റിംഗ് ലേലത്തിൽ പോയത് 4,32,500 ഡോളറിന്. ‘എഡ്മണ്ട് ഡി ബലാമി’ എന്ന സാങ്കല്പിക മനുഷ്യന്റെ ഛായാചിത്രമാണിത്. കലയും നിർമിതബുദ്ധിയും തമ്മിലുള്ള സങ്കലനത്തിന്റെ സാധ്യതകൾ പരീക്ഷിക്കുന്ന ഒബീവിയസ് എന്ന പാരീസ് സംഘടനയാണ് പെയിന്റിംഗ് തയാറാക്കിയത്.
14- 20 നൂറ്റാണ്ടുകൾക്കിടെ വരയ്ക്കപ്പെട്ട 15,000 ഛായാചിത്രങ്ങൾ ഉപയോഗിച്ചാണ് എഡ്മണ്ട് ഡി ബലാമിക്കു വേണ്ട അൽഗോരിതം തയാറാക്കിയത്. ലണ്ടനിലെ ക്രിസ്റ്റീസ് കന്പനിയാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി വില ലഭിച്ചു.