ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍നിന്നു മാനേജരെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. ഇതുസംബന്ധിച്ച് മാനേജര്‍ കേസും കൊടുത്തു. നിസാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്പേസസ് മാനേജര്‍ക്കാണ് ഭീഷണി. കേസ് നടത്തിപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാണു നിസാം മാനേജരോട് ഫോണിലൂടെ ഭീഷണി മുഴക്കിയത്. സംഭവത്തില്‍ തൃശൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിസാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിസാമിന്റെ സംസാരം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിസാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ്. പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിസാം പെരുമാറിയതെന്നും മാനേജര്‍ വെളിപ്പെടുത്തി. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. നേരത്തെ, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന നിസാമിനെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.