കോട്ടയം: സ്കൂട്ടര്‍ യാത്രക്കാരി ടോറസ് കയറി മരിച്ചു. ഇന്നു രാവിലെ 9.30ന് കോട്ടയം നാഗമ്പടം പാലത്തിലാണ് ദാരുണാന്ത്യം.
നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ നിഷ (40) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം നഗരത്തിലെ ഒരു ടെക്സറ്റൈല്‍സ് ഷോപ് ജീവനക്കാരിയാണ് മരിച്ച നിഷ. ജോലിക്കായി രാവിലെ ഭര്‍ത്താവ് പ്രകാശിനൊപ്പം സ്കൂട്ടറില്‍ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
പാലത്തില്‍ വെച്ച് ടോറസിനെ മറികടക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു.
ടോറസിനടിയിലേക്കു വീണ നിഷയുടെ തലയിലൂടെയാണ് ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയത്.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും നാഗമ്പടം പാലത്തിലേക്കു കയറുന്ന ഇടത്താണ് അപകടം സംഭവിച്ചത്. യുവതിയെ തിരിച്ചറിയാനാകാത്ത വിധം ശരീരം ചിന്നഭിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പോലീസും ഫയര്‍ ഫോഴ്സും അപകട സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു.
തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ടോറസ് റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.