താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥകൾ മലയാളസിനിമയ്ക്ക് പുതുമയുള്ള കാര്യമല്ല. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അനു സിത്താരയും നിമിഷ സജയനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ. നിമിഷയ്ക്ക് അനു സിത്താര ഭക്ഷണം വാരി നല്കുന്നതാണ് വീഡിയോയിൽ.
നേരത്തെ, ഇരുവരും ഒരുമിച്ച് ലൊക്കേഷനിൽ നൃത്തം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ടോവിനോ തോമസിനെ നായകനാക്കി മധുപാൽ ഒരുക്കുന്ന പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ നായികമാരാണ് ഇരുവരും.