സ്വന്തമായി വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തർക്കം; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

 

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ ഉ​ദ്യോ​ഗ് ന​ഗ​റി​ലാ​ണ് സം​ഭ​വം. ഹ​ൻ​സ് രാ​ജ് ഭൈ​ര​വ​യാ​ണ് ഭാ​ര്യ നി​ഷ ഭൈ​ര​വ(40)​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി വീ​ട് കാ​ണാ​ൻ ഇ​രു​വ​രും പ്രേം​ന​ഗ​റി​ൽ പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​കു​ക​യും വ​ഴ​ക്കി​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഹ​ൻ​സ് രാ​ജ് ഭാ​ര്യ​യെ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ത​ള്ളി താ​ഴേ​ക്ക് ഇ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഹ​ൻ​സ് രാ​ജ് ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. പി​ന്നീ​ട് സ്ഥ​ല​ത്തു നി​ന്നും മു​ങ്ങി.

നി​ഷ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഹ​ൻ​സ് രാ​ജി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു.

Related posts

Leave a Comment