ബംഗളൂരു: ബംഗളൂരു റൂറൽ ലോക്സഭാ മണ്ഡലത്തിൽ സെലിബ്രിറ്റി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. മുൻമന്ത്രി സി.പി. യോഗേശ്വറിന്റെ മകളും നടിയുമായ നിഷ യോഗേശ്വറിനെയാണ് സീറ്റിലേക്ക് പരിഗണിക്കുന്നത്.
യോഗേശ്വറിന്റെ പേരാണ് സംസ്ഥാന നേതൃത്വം ശിപാർശ ചെയ്തിരുന്നത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്നും മകൾക്ക് സീറ്റ് നല്കിയാൽ പാർട്ടിയുടെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
ഇരുപത്തിയൊമ്പതുകാരിയായ നിഷ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിതാവിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. യുഎസിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ നിഷ ഫാഷൻ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.
സ്ഥാനാർഥിയായാൽ യോഗേശ്വറിന്റെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തുന്ന മൂന്നാമത്തെ അംഗമാകും നിഷ. യോഗേശ്വറിന്റെ സഹോദരൻ സി.പി. രാജേഷ് രാമനഗര സില്ല പഞ്ചായത്ത് അംഗമാണ്.