പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നത്. പക്ഷേ, ഉപ്പും മുളകിലും കണ്ടതുപോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം.
പതിനൊന്നു മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്കുശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്.
ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നതല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.
ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷമാണു പുതിയ പരമ്പര വന്നത്.
പാറുക്കുട്ടിക്കൊക്കെ ധാരാളം ഡയലോഗ് ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള് പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. -നിഷ സാരംഗ്