എന്നെ സംബന്ധിച്ച് ഞാന് വളരെ നേരത്തേ വിവാഹം കഴിച്ചയാളാണ്. അമ്മമാര് ഒരിക്കലും തോല്ക്കില്ല, ഓരോ അമ്മമാരും അവരുടെ മക്കള്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ജീവിതത്തില് പല അവസരങ്ങളിലും അമ്മമാര് തോറ്റുപോയിട്ടുണ്ടാകും.
എങ്കിലും അവസാനം വരെ ജീവന് അവര് നിലനിര്ത്തുന്നത് മക്കള്ക്ക് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പോരാളികള് തന്നെയാണ് അമ്മമാർ. സിനിമയില് വന്ന അവസരങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കാരണം മറ്റ് വഴികള് ഇല്ലല്ലോ ജീവിക്കാൻ. അപ്രതീക്ഷിതമായാണ് അഭിനയിക്കാന് അവസരം വരുന്നത്.
പിന്നെ അത് തുടര്ന്നു പോയി. എന്നെ സംബന്ധിച്ച് അഭിനയം എന്റെ തൊഴിലാണ്. പറഞ്ഞ പ്രതിഫലം കിട്ടാത്ത അവസരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാലും ഒരുപാടൊന്നും ഉണ്ടായിട്ടില്ല.
ജീവിതത്തില് നമ്മള് പ്രതീക്ഷിക്കാത്ത, ചിന്തിക്കാത്ത കാര്യങ്ങളൊക്കെ നടക്കും. ഇങ്ങനെ നടന്നിരുന്നെങ്കില് അങ്ങനെ ചെയ്യാമായിരുന്നുവെന്നൊക്കെ നമ്മുക്ക് ചിന്തിക്കാനേ പറ്റുള്ളൂ. അല്ലാതെ എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് ഇപ്പോള് പ്രവചിക്കാനാകില്ല.
- നിഷ സാരംഗ്