ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും നീലിമയെ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരുമുണ്ടാവില്ല. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുമ്പേ സിനിമയില്‍ എത്തിയതാണെങ്കിലും നിഷ സാരംഗ് ആളുകളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കാരണം ഉപ്പും മുളകിലെയും നീലിമയാണ്. പരമ്പരയില്‍ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്.
നിഷ എന്ന പേരിനേക്കാള്‍ ഏവരും നീലു എന്ന പേരിനോടാണ് ഇഷ്ടം കാണിക്കുന്നത്. ഇപ്പോള്‍ താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്.” റയാന് ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല.
അവന് കിടക്കുമ്പോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. അഞ്ച് മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു.
പത്താംക്ലാസ് കഴിഞ്ഞ ഉടനയായിരുന്നു വിവാഹം. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ.” നിഷ വാചാലയാവുന്നു.