മനസില്‍പ്പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്! ഇത്തരം മഞ്ഞക്കഥകള്‍ ആളുകളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ലേ; വ്യാജപ്രചരണങ്ങളെക്കുറിച്ച് ഉപ്പും മുളകും നായിക നിഷ സാരംഗ്

കണ്ണീര്‍ സീരിയലുകളില്‍ നിന്ന് മലയാളികള്‍ക്ക് മോചനം നല്‍കിയ സീരിയലാണ് ഉപ്പും മുളകും. ടെലിവിഷന്‍ അവാര്‍ഡുകള്‍ പലതവണ ഈ സീരിയലിനെ തേടിയെത്തുകയും ചെയ്തു. സീരിയല്‍ മാത്രമല്ല, ഇതിലെ കഥാപാത്രങ്ങളെയും ആ കഥാപാത്രങ്ങളെ തങ്ങളിലേയ്‌ക്കെത്തിച്ചവരെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയുമുണ്ടായി.

പ്രശസ്തരായിക്കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകണമെന്നത് സമൂഹത്തില്‍ നിര്‍ബന്ധമാണല്ലോ. ഇതുതന്നെയാണ് ഉപ്പും മുളകിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിനും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിഷ വിവാഹിതയല്ലെന്നും ലിവിംഗ് ടൂഗെദറാണെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേട്ടത്. ഈ സാഹചര്യത്തിലാണ് അത്തരം ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി നിഷ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നുമാണ് നിഷ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മഞ്ഞ കഥകള്‍ എത്രയോ ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എഴുതുന്നവര്‍ അറിയുന്നില്ലെന്നും വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷാ സാരംഗ് പറഞ്ഞു.

 

 

Related posts