ചൂഷണത്തിനായി വരുന്നവരുടെ അടുത്ത് നോ പറയാൻ പഠിച്ചാൽ ഒരു ചതിയിലും ഒരു അബദ്ധത്തിലും പോയി പെടില്ലെന്ന് നടി നിഷ സാരംഗ്. ചതിക്കുഴികളിൽ പോയി ചാടാതെ സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണെന്നും നിഷ പറഞ്ഞു.
‘നോ പറയാൻ പഠിച്ചാൽ നമ്മൾ ഒരു ചതിയിലും അബദ്ധത്തിലും പോയി ചാടില്ല. ചാടി കഴിഞ്ഞിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചാടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. നോ പറഞ്ഞാൽ അവസരങ്ങൾ ഒഴിവാകുമെങ്കിൽ പോകട്ടെ. അതിനെ അതിന്റെ വഴിക്ക് വിടുക.
നമുക്ക് ജീവിക്കണം, നമ്മൾ തൊഴിലിനു വേണ്ടി അപേക്ഷിച്ചു, അവർ നമ്മളോട് വേറെ കാര്യങ്ങൾ പറഞ്ഞു, നമുക്ക് താൽപര്യമില്ലെങ്കിൽ നമ്മൾ അപ്പൊ തന്നെ നോ പറഞ്ഞേക്കണം. നമ്മൾ വേറെ ജോലി അന്വേഷിച്ചു പോകണം, ലോകത്താണോ ജോലി ഇല്ലാത്തത്.
പത്തു വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനം എടുത്തിട്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയത്. അതുകൊണ്ടു നമുക്ക് നോ പറയാൻ പറ്റണം’’– നിഷ യുടെ വാക്കുകളിങ്ങനെ.
— ForumKeralam (@Forumkeralam2) August 25, 2024