വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഉപ്പും മുളകും സെറ്റിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിനോട് ഒരു അടുപ്പമുണ്ട്.
എല്ലാവരും കുടുംബാംഗങ്ങളെപ്പോലെയാണ്. പാറു അടക്കമുള്ള കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നലൊക്കെ അവരുടെ അമ്മമാർക്കുള്ളതുപോലെ ടെൻഷൻ എനിക്കും വരും.
മുടിയൻ അടക്കം എല്ലാവരും അവരുടെ വിശേഷങ്ങൾ എല്ലാം എന്നോട് ഷെയർ ചെയ്യാറുണ്ട്. മുടിയനാണ് എന്നോട് അമ്മയോടുള്ളപോലുള്ള പെരുമാറ്റം കൂടുതൽ.
അവന്റെ പുതിയ വർക്കുകളുടെ വിശേഷങ്ങൾ അടക്കം അവൻ പറയും. ശിവാനിയെ വഴക്കുപറയേണ്ട ആവശ്യമില്ല. നോക്കിയാൽതന്നെ അവൾക്ക് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാക്കി പെരുമാറും.
എന്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്ന രണ്ടുപേരാണ് കേശുവും മുടിയനും. രണ്ട് ആൺമക്കളുടെ സന്തോഷം കേശുവും മുടിയനും തരുന്നുണ്ട്.
രണ്ടുപേരും നല്ല കെയറിംഗാണ്. പാറുക്കുട്ടിയുടെ ഉള്ളിൽ ഞാൻ എവിടെയോ ഉണ്ട്. അതുകൊണ്ട് അവൾ എപ്പോഴും എന്റെ വാത്സല്യം കിട്ടാൻ അടുത്തു വന്നിരിക്കും.
പാറു ഇടയ്ക്ക് എന്റെ വീട്ടിൽ വന്നു നിൽക്കാറുണ്ട്. പാറുക്കുട്ടിക്കൊപ്പമാണ് ഞാൻ കൂടുതൽ സമയം ചിലവഴിക്കുന്നത്. -നിഷ സാരംഗ്