ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായിക്കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും.
നമ്മൾ ആ സമയത്ത് ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയിൽ എന്റെ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്.
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്. -നിഷ സാരംഗ്