ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നതുപോലെ പറയാറില്ല.
അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. പിന്നെ വലുതായപ്പോൾ അവർക്കെല്ലാം അതിന്റേതായ മാറ്റങ്ങളുണ്ട്. വളരുമ്പോള്‍ സ്വന്തം മക്കള്‍ക്കായാലും ചില മാറ്റങ്ങളുണ്ടാവും.
ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകിലെ മക്കളും. എന്നാൽ അവര്‍ക്കാര്‍ക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ലെന്ന് നിഷാ സാരംഗ്.