കോട്ടയം: വിദേശത്തെ കോവിഡ് ആന്റി ബോഡി ടെസ്റ്റിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നു. വിദേശത്തു കോവിഡ് രോഗം പിടിപെടുകയും ചികിത്സിച്ചു രോഗം ഭേദമായതിനുശേഷം നാട്ടിലെത്തി പരിശോധിച്ചപ്പോൾ വീണ്ടും രോഗം.
ഇതോടെ വിദേശത്തെ പരിശോധനയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക. വിദേശത്തു നടത്തിയ ആന്റി ബോഡി പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവാകുകയും നാട്ടിലെ പരിശോധനയിൽ പോസിറ്റീവാകുന്ന രോഗികളുടെ എണ്ണം കൂടുകയാണ്.
ഷാർജയിൽനിന്ന് 19നെത്തിയ പായിപ്പാട് സ്വദേശിനി (27)ക്കു വ്യാഴാഴ്ച വീണ്ടും രോഗം ബാധിച്ചതായിരുന്നു ആദ്യത്തെ രോഗി. ഇന്നലെ രോഗം പിടിപെട്ട നാലുപേർ വിദേശത്തുനിന്നു വന്നവരും അവിടെ നടത്തിയ പരിശോധനയിൽ നെഗറ്റീവാകുകയും ചെയ്തവരാണ്.
സംസ്ഥാനത്തു നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവാകുകയായിരുന്നു. പായിപ്പാട് സ്വദേശിനി (27)ക്ക് ഷാർജയിൽവച്ച് മേയ് 10നു രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ മൂന്നിനു നടത്തിയ സാന്പിൾ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. തുടർന്നാണു നാട്ടിലെത്തിയത്. ഇവിടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇന്നലെ നാലു പേർക്കുകൂടി രോഗം പിടിപെട്ടതോടെ വിദേശത്തു നടത്തുന്ന ആന്റി ബോഡി പരിശോധനയുടെ വിശ്വാസതയെ ചോദ്യം ചെയ്യപ്പെടുകയാണ്.
യുഎഇയിൽനിന്ന് ജൂണ്‍ 30നെത്തി കോതമംഗലത്തെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാട്ടാന്പാക്ക് സ്വദേശി(27). റാസൽഖൈമ വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി പരിശോധന നെഗറ്റീവായിരുന്നു.
ഷാർജയിൽനിന്ന് ജൂണ്‍ 30നെത്തി കളമശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(39). ഷാർജയിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
അബുദാബിയിൽനിന്ന് ജൂണ്‍ 30നെത്തി കളമശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(19). അബുദാബിയിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അബുദാബിയിൽനിന്ന് ജൂണ്‍ 30നെത്തി കളമശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30).
അബുദാബിയിൽ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികിത്സയിൽ രോഗമുക്തനായാണ് നാട്ടിലേക്കു മടങ്ങിയത്. യാത്രയ്ക്കു മുന്‍പു അബുദാബിയിൽ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
എന്നാൽ നാലുപേർക്കും നെടുന്പാശേരി വിമാനത്താവളത്തിൽ നടത്തിയ ആന്റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടർന്നാണ് ക്വാറന്ൈറൻ കേന്ദ്രത്തിലേക്കു മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.