പ്രായമായവർ കടക്ക് പുറത്ത്; എൻഐടി കരാർ നിയമനം വിവാദത്തിൽ

കോ​ഴി​ക്കോ​ട്: സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടാ​ൻ എ​ൻ​ഐ​ടി​യി​ൽ നീ​ക്കം.​

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്യൂ​രി​റ്റി, ശു​ചീ​ക​ര​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം, മാ​ന​ന്ത​വാ​ടി ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 55 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ൽ ജോ​ലി​ക്ക് നി​യോ​ഗി​ക്കേ​ണ്ടെ​ന്ന്‌ ര​ജി​സ്ട്രാ​ർ നി​ർ​ദേ​ശം ന​ൽ​കി.11 സൂ​പ്പ​ർ​വൈ​സ​ർ, 140 സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, 12 ഡ്രൈ​വ​ർ കം ​സെ​ക്യൂ​രി​റ്റി, 171 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​ണ് എ​ൻ​ഐ​ടി​യി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്കു​കീ​ഴി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​ത്.​

ക​രാ​ർ നേ​ടു​ന്ന ഏ​ജ​ൻ​സി​ക​ൾ മാ​റി​യാ​ലും മു​ൻ​കാ​ല​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ തു​ട​ർ​ന്നും ജോ​ലി​ക്കു​വ​യ്ക്കു​ക​യാ​ണു പ​തി​വ്. ഇ​ത്ത​വ​ണ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ 150 ആ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ 119 ആ​യും കു​റ​ച്ചു. 35 ശ​ത​മാ​നം വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും 10 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്കും മാ​റ്റി​വ​യ്‌​ക്കു​ന്ന​തോ​ടെ നി​ല​വി​ലെ 80 ശ​ത​മാ​നം പേ​ർ​ക്കും ജോ​ലി ന​ഷ്ട​മാ​കും.​

പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് വ​യ​സ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​ക്കി വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​രെ 60 വ​യ​സു​വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.​

സെ​ക്യൂ​രി​റ്റി നി​യ​മ​ന ക​രാ​ർ നേ​ടി​യ സ്ഥാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഐ​ടി​യി​ൽ ഇ​ന്‍റ​ർ​വ്യു ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. നേ​ര​ത്തെ ഇ​രു​നൂ​റോ​ളം ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ​യും 35 ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റുമാ​രെ​യും 120 അ​ഡ്ഹോ​ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ​യും പി​രി​ച്ചു​വി​ട്ട​തു വ​ലി​യ വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

Related posts

Leave a Comment