വിവാഹം കഴിഞ്ഞ് നേരേ പോയത് കാഷ്മീരലേക്കാണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന് കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള് എനിക്ക് തീരെ പറ്റില്ലായിരുന്നു.
പിന്നീട് ഞാനവർക്ക് കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള് ഉണ്ടാക്കി നൽകി അത് കഴിക്കാൻ ശീലിപ്പിച്ചു തുടങ്ങി. സംസാരത്തിലും സംസ്കാരത്തിലും ഒക്കെ മാറ്റങ്ങളുണ്ടായിരുന്നു.
അതെല്ലാം സമയം എടുത്താണ് പഠിച്ചത്. വീട്ടില് മക്കളുമായി മലയാളത്തിലാണ് സംസാരിക്കുന്നത്, ഭര്ത്താവുമായി ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും.
ഭര്ത്താവിന് കുറച്ചൊക്കെ മലയാളം അറിയാം. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള് തോന്നുന്നു. -നിത്യ ദാസ്