തെന്നിന്ത്യൻ നടിമാരിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് നിത്യാ മേനോൻ. മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിയുടെ അമ്മ വേഷത്തിൽ എത്തുന്നതിനു സമ്മതം മൂളി എന്നാണ് റിപ്പോർട്ട്.
വിജയ് ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു വിജയ് കഥാപാത്രത്തിന്റെ ഭാര്യയുടെയും മറ്റൊരു വിജയ് കഥാപാത്രത്തിന്റെ അമ്മയുടെയും വേഷമാണ് നിത്യാ മേനോൻ ചെയ്യുന്നത്. സാമന്തയും കാജൾ അഗർവാളും ചിത്രത്തിൽ നായികമാരായുണ്ട്. നേരത്തേ ഈ വേഷത്തിന് ജ്യോതികയെ പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ജ്യോതിക നിരസിച്ചതിനെ തുടർന്ന് നിത്യയെ സമീപിക്കുകയായിരുന്നുവത്രേ.വിജയിയുടെ 61-ാം ചിത്രമാണ് ഇത്.