ഇരിട്ടി(കണ്ണൂര്‍): വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകൻ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പോക്സോ നിയമ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ പ്രകാരവും എസ്.സി -എസ്ടി വകുപ്പു പ്രകാരവും കേസെടുത്തത്. സജീവ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.